ഇനി സെക്‌സിനും റോബോട്ട്
ഓക്‌ലാന്റ്: സ്‌ത്രീയും പുരുഷനും പരസ്‌പര പൂരകങ്ങളായി പ്രവര്‍ത്തിക്കുക എന്നതാണ് പ്രകൃതി നിയമം. എത്രയൊക്കെ വേര്‍തിരിവ് കാണിച്ചാലും ഒഴിവാക്കാനാകാത്ത പല അവസരങ്ങളിലും പരസ്‌പരം സഹകരിയ്‌ക്കേണ്ടിവന്നു മനുഷ്യന്. അതില്‍ മുന്‍ നിരയിലാണ് ലൈംഗീകത. ഇനി സെക്‌സിന് സ്‌ത്രീയ്‌ക്ക് പുരുഷനെയും പുരുഷന് സ്‌ത്രീയേയും ആവശ്യമില്ലെന്ന കാലഘട്ടത്തിലേയ്‌ക്കാണ് നാം നീങ്ങുന്നത്. മനുഷ്യരുടെ പ്രവൃത്തി ലഘൂകരിയ്‌ക്കുന്നതിനായി പലതരത്തിലും യന്ത്രങ്ങളെ പ്രയോജനപ്പെടുത്തുന്ന മനുഷ്യന്‍, ലൈംഗീകതയ്‌ക്കും റോബോട്ടിനെ ഉപയോഗപ്പെടുത്തുന്ന കാലം ആഗതമായെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
റോബോ സെക്‌സിന്റെ കാലമാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എച്ച്.ഐ.വി അടക്കമുള്ള സാംക്രമികരോഗങ്ങള്‍ പകരില്ലെന്ന ഉറപ്പാണ് ഈ സാദ്ധ്യതയുടെ ഉറച്ച വിജയത്തിലേയ്‌ക്ക് വിരല്‍ ചൂണ്ടുന്നത്. യന്ത്രവേശ്യകളെ പരീക്ഷിക്കുന്ന രീതി 2050-ഓടെ സാര്‍വത്രികമാവുമെന്ന വെല്ലിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇയാന്‍ യോമാന്‍ പറഞ്ഞു. ചിലവ് വളരെ കുറയുമെന്നതിനാല്‍ ഓപ്പറേറ്റര്‍മാര്‍ ഇത്തരം വേശ്യകളെ (സ്‌ത്രീ, പുരുഷ) വാങ്ങാനാണ് സാധ്യത.
ഇത് കൂടാതെ കോക്ക് ടെയ്ല്‍ ബാറുകളില്‍ റോബോ വെയ്‌റ്റേഴ്‌സ്, റിമോട്ട് കണ്‍ട്രോളുള്ള റോബോ കാവല്‍ നായ്‌ക്കള്‍, സ്വയം വൃത്തിയാവുന്ന ഹോട്ടല്‍ മുറികള്‍ എന്നിവയെല്ലാം വരും നാളുകളില്‍ യാഥാര്‍ത്ഥ്യമാവും. വികാരങ്ങള്‍ പ്രകടിപ്പിയ്‌ക്കാന്‍ കഴിയുന്ന തരത്തിലുള്ള റോബോട്ടുകളാകും ഈ മേഖല പിടിച്ചടക്കുകയെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിനെ പോലെ ആര്‍ട്ടിഫിഷ്യല്‍ സ്‌കിന്‍ ഉണ്ടാക്കുന്നതില്‍ ജപ്പാനിലെ ശാസ്‌ത്രകാരന്മാര്‍ ഇപ്പോള്‍തന്നെ വിജയമാണ്. മനുഷ്യനെപോലെതന്നെയുള്ള റോബോട്ടുകളെ വാണിജ്യാടിസ്ഥാനത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
No comments:
Post a Comment